SignIn
Kerala Kaumudi Online
Thursday, 19 September 2024 1.33 AM IST

യു.എ.ഇ യിൽ ഇന്നലെ ആദ്യത്തെ പ്രവൃത്തി ദിവസമായ വെള്ളിയാഴ്ച

Increase Font Size Decrease Font Size Print Page
vbhhg

ദുബായ്: യു.എ.ഇ യുടെ ചരിത്രത്തിലാദ്യമായി വെള്ളിയാഴ്ചയായ,​ ഇന്നലെ സർക്കാർ ഓഫീസുകൾ തുറന്നു പ്രവ‌ർത്തിച്ചു. പുതുവർഷത്തിൽ പുതിയ വാരാന്ത്യ അവധി മാറ്റം പ്രാബല്യത്തിൽ വന്നതിന് ശേഷമുള്ള ആദ്യത്തെ വെള്ളിയാഴ്ചയായിരുന്നു ഇന്നലെ. നേരത്തേ വെള്ളി, ഞായർ ദിവസങ്ങളായിരുന്നു യു.എ.ഇ യിൽ അവധി ദിനങ്ങൾ. എന്നാൽ അന്താരാഷ്ട്രതലത്തിലെ വാരാന്ത്യ അവധിയുമായി ഏകോപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വെള്ളിയാഴ്ചത്തെ അവധി ശനിയാഴ്ചത്തേക്ക് മാറ്റിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണി വരെയായിരിക്കും പ്രവൃത്തി സമയം.

ഇതോടെ വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുടെ സൗകര്യം പരിഗണിച്ച് ജുമുഅ പ്രാർഥനയുടെ സമയം 1.15 ആയി നിർണയിച്ചിട്ടുണ്ട്. ഇനി മുതൽ എല്ലാ പള്ളികളിലും ഈ സമയത്ത് മാത്രമേ ജുമുഅ പ്രാർത്ഥന ആരംഭിക്കുകയുള്ളൂ. അതേ സമയം യു.എ.ഇയിലെ മറ്റെല്ലാ എമിറേറ്റിലും വെള്ളിയാഴ്ച ഉച്ച വരെ പ്രവൃത്തി ദിവസമാണെങ്കിലും ഷാർജയിൽ വെള്ളിയാഴ്ച അവധിയാണ്. അതിനാൽ ഷാർജയിൽ ജുമുഅ പ്രാർത്ഥന സമയത്തിൽ മാറ്റമുണ്ടാവില്ല. അതേ സമയം

യു.എ.ഇ.യിൽ വെള്ളിയാഴ്ചകളിൽ ഫെഡറൽ സർക്കാർ ജീവനക്കാർക്ക് വീട്ടിലിരുന്ന് ജോലിചെയ്യാൻ സർക്കാർ അനുമതി നല്കിയിട്ടുണ്ട്. ജോലിസ്ഥലങ്ങളിൽനിന്നും അകലെ താമസിക്കുന്നവർക്കാണ് ഇളവ് നല്കുക. ഇതിന് പ്രത്യേക അനുമതി വാങ്ങണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.