SignIn
Kerala Kaumudi Online
Friday, 20 September 2024 4.02 PM IST

തമിഴ്നാട്ടിൽ കൊവിഡ് വ്യാപനം ശക്തമാകുന്നു, ട്രെയിൻ യാത്രയ്ക്ക് ഉൾപ്പെടെ കൂടുതൽ നിയന്ത്രണങ്ങൾ

Increase Font Size Decrease Font Size Print Page

train

ചെന്നൈ: കൊവിഡ് വ്യാപനം ശക്തമാകുന്ന പശ്ചാത്തലത്തിൽ ചെന്നൈ ലോക്കൽ ട്രെയിനുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ. ജനുവരി 10 മുതൽ 31 വരെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവരെ മാത്രമേ ചെന്നൈ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യാൻ അനുവദിക്കുവെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.

രണ്ട് ഡോസ് വാക്സിൽ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് കൈവശം ഉള്ളവർക്ക് മാത്രമേ ടിക്കറ്റ് നൽകുകയുള്ളു. സീസൺ ടിക്കറ്റ് ഉടമകൾക്ക് ഉൾപ്പെടെ നിബന്ധന ബാധകമാകുമെന്നും റെയിൽവേ വ്യക്തമാക്കി. തമിഴ്നാട്ടിൽ കൊവിഡ് കേസുകൾ വൻ തോതിൽ ഉയരുന്ന സാഹചര്യത്തിലാണ് പുതിയ തീരുമാനം. വെള്ളിയാഴ്ച തമിഴ്നാട്ടിൽ 8,981 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ചെന്നൈ, കോയമ്പത്തൂർ, കാഞ്ചീപുരം, തിരുവള്ളൂർ എന്നിവിടങ്ങളിലാണ് പുതിയ കേസുകളിൽ ഭൂരിഭാഗവും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെന്നൈയിൽ മാത്രം ഈ ദിവസം 4,531 പേർക്കാണ് കൊവിഡ് സ്വീകരിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, COVID CASES, CHENNAI RAILWAY, COVID IN TAMILNADU, NEWS CASES, NEW COVID CASES
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.