രാജീവ്നാഥ് സംവിധാനം ചെയ്യുന്ന ഹെഡ്മാസ്റ്റർ എന്ന ചിത്രത്തിൽ താര സഹോദരങ്ങളായ ബാബു ആന്റണിയും തമ്പി ആന്റണിയും ഒന്നിച്ച് അഭിനയിക്കുന്നു. പ്രധാന അദ്ധ്യാപകനായി തമ്പി ആന്റണിയും മകന്റെ കഥാപാത്രത്തെ ബാബു ആന്റണിയും അവതരിപ്പിക്കും. സഞ്ജു ശിവറാം, മഞ്ജു പിള്ള, ജഗദീഷ്, സുധീർ കരമന, ശങ്കർ രാമകൃഷ്ണൻ, പ്രേംകുമാർ, സേതുലക്ഷ്മി എന്നിവരാണ് മറ്റു താരങ്ങൾ. പ്രമുഖ എഴുത്തുകാരനായ കാരൂറിന്റെ പൊതിച്ചോറ് എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമാണ് ഹെഡ്മാസ്റ്റർ. കെ.ബി. വേണുവും രാജീവ്നാഥും ചേർന്നാണ് തിരക്കഥ.ഛായാഗ്രഹണം: പ്രവീൺ പണിക്കർ,
ഗാനങ്ങൾ: പ്രഭാവർമ്മ. സംഗീതം: കാവാലം ശ്രീകുമാർ. ഗാനങ്ങൾ: പി. ജയചന്ദ്രൻ, നിത്യമാമൻ, എഡിറ്റിംഗ്: ബീനപോൾ, വസ്ത്രാലങ്കാരം : തമ്പി ആര്യനാട്, പ്രൊഡക്ഷൻ കൺട്രോളർ: രാജീവ് കുടപ്പനക്കുന്ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |