രാഹുൽ മാധവ്, അപ്പാനി ശരത്, ആലിയ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ മനോജ് ടി. യാദവ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമായ 'തമ്പാച്ചി 'യുടെ ചിത്രീകരണം കൊല്ലം പെരുമണിൽ ആരംഭിച്ചു.
സുധീർ കരമന, ചെമ്പിൽ അശോകൻ, വിജയ സി. സേനൻ, സതീഷ് വെട്ടിക്കവല, ജോബി പാല, റാണ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.
ട്രൂ മൂവി മേക്കേഴ്സിന്റെ ബാനറിൽ സുനീഷ് സാമുവൽ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് റിജു ആർ. അമ്പാടിയാണ്. സുമേഷ് സദാനന്ദ് എഴുതിയ വരികൾക്ക് ജോബി ജോൺ സംഗീതം പകരുന്നു.
എഡിറ്റർ: അയൂബ് ഖാൻ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ലൂമിനാർ ഫിലിം അക്കാദമി, പ്രൊജക്ട് ഡിസൈനർ: എൻ. എസ്. രതീഷ്, പ്രൊഡക്ഷൻ കൺട്രോളർ: ബാലചന്ദ്രൻ മഞ്ചാടി, കലശില അനിൽ, മേക്കപ്പ്: സിനി ലാൽ, വസ്ത്രാലങ്കാരം: സുരേഷ് ഫിറ്റ് വെൽ, സ്റ്റിൽസ്: റംസീൻ ബാവ, ഡിസൈൻ: അനുലാൽ, അസോസിയേറ്റ് ഡയറക്ടർ: സലീഷ് ദേവ പണിക്കർ, രാഹുൽ കൃഷ്ണ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഷജീർ അഴീക്കോട്, പി.ആർ.ഒ: എ.എസ്. ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |