ചാരുംമൂട്: കരിമുളയ്ക്കൽ ജംഗ്ഷനിൽ വച്ച് യൂത്ത് കോൺഗ്രസ് മാവേലിക്കര നിയോജക മണ്ഡലം സെകട്ടറി അനീഷിനെ സംഘം ചേർന്ന് മർദ്ദിച്ച കേസിൽ സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ അഞ്ചുപേരെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു.
കരിമുളയ്ക്കൽ കോമല്ലൂർ സ്വദേശികളായ അനൂപ് ലാൽ ( 30 ) അഖിൽ ജി.കൃഷ്ണൻ, (25) അനൂപ് (34) അപ്പു രാജു (28) മഹേഷ്.എസ് (21) എന്നിവരാണ് പിടിയിലായത്.
പരിക്കേറ്റ അനീഷ് കറ്റാനത്തുള്ള സ്വകാര്യാശുപതിയിൽ ചികിത്സയിലാണ്.
പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ നൂറനാട് പൊലീസ് സ്റ്റേഷനുമുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. പ്രതികളെ ഉടൻ പിടികൂടുമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി, ഡി.സി.സി പ്രസിഡന്റ് ബി.ബാബുപ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി.ശ്രീകുമാർ , ബ്ളോക്ക് പ്രസിഡന്റ്
ജി.ഹരിപ്രകാശ് എന്നിവർക്ക് ചെങ്ങന്നൂർ ഡി.വൈ.എസ്.പി ഡോ.ആർ.ജോസ് ഉറപ്പ് നൽകിയതിനെ തുടർന്നായിരുന്നു വെള്ളിയാഴ്ച രാത്രി പ്രതിഷേധം അവസാനിപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |