SignIn
Kerala Kaumudi Online
Thursday, 19 September 2024 2.52 PM IST

ലഫ്. ജനറൽ മനോജ് പാണ്ഡെ കരസേനാ ഉപമേധാവി​

Increase Font Size Decrease Font Size Print Page
manoj-pandey

ന്യൂഡൽഹി​: ഈസ്റ്റേൺ​ കമാൻഡ് മേധാവി​ ലഫ്. ജനറൽ മനോജ് പാണ്ഡെ കരസേനയുടെ ഉപമേധാവി​യാകും. നി​ലവി​ലെ ഉപമേധാവി​ ലഫ്. ജനറൽ സി​.പി​. മൊഹന്തി​ ജനുവരി​ 31ന് വിരമിക്കുന്ന ഒഴിവിലാണ് നിയമനം.

1982ൽ ബോംബെ സാപ്പേഴ്സ് യൂണിറ്റിലാണ് ലഫ്. ജനറൽ പാണ്ഡെ കമ്മിഷൻഡ് ഒാഫീസറായി ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. ഒാപ്പറേഷൻ വിജയ്, ഒാപ്പറേഷൻ പരാക്രം തുടങ്ങിയവയിൽ പങ്കെടുത്തു. ജമ്മുകാശ്മീർ അതിർത്തിയിൽ എൻജിനീയർ റെജിമെന്റിലും ഇൻഫൻട്രി ബ്രിഗേഡിലും പടിഞ്ഞാറൻ ലഡാക്കിലെ പർവത നിരകളിലും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ അതിർത്തികളിലും സുപ്രധാന ചുമതലകൾ വഹിച്ചു. എത്യോപ്യ, എറിത്രിയ രാജ്യങ്ങളിലെ യു.എൻ ദൗത്യങ്ങളിലും പങ്കെടുത്തു. ഡൽഹിയിൽ കരസേനാ ആസ്ഥാനത്ത് വിവിധ ചുമതലകളുള്ള ഡയറക്‌ടർ ജനറൽ പദവിയിലും സേവനമനുഷ്ഠിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, ARMY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.