കോഴിക്കോട്: കൊവിഡ് ബാധ പരക്കെ പടർന്നതോടെ സർക്കാർ പരിപാടികളും പി.എസ്.സി ഇന്റർവ്യുകളും സ്പോർട്സ് പരിപാടികളും മാറ്റി വയ്ക്കാൻ തുടങ്ങി.
ജില്ലാ സ്പോർട്സ് കൗൺസിലിന്റെ നേതൃത്വത്തിൽ ശനി, ഞായർ ദിവസങ്ങളിൽ നടത്താൻ തീരുമാനിച്ച ജൂനിയർ വിഭാഗം വോളിബാൾ ചാമ്പ്യൻഷിപ്പും 25, 26 തിയതികളിൽ നടത്താൻ നിശ്ചയിച്ച സീനിയർ വിഭാഗം ചാമ്പ്യഷിപ്പും മാറ്റിവച്ചതായി ജില്ലാ സ്പോട്സ് കൗൺസിൽ പ്രസിഡന്റ് ഒ.രാജഗോപാൽ അറിയിച്ചു.
ജനുവരി 23 ന് ഉച്ചയ്ക്ക് 2.30 മുതൽ 4.15 വരെ നടത്താൻ നിശ്ചയിച്ച മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ റിസപ്ഷനിസ്റ്റ് പരീക്ഷ ജനുവരി 27 ഉച്ചക്ക് 02.30 മുതൽ 04.15ലേക്കും ജനുവരി 23 ന് 10.30 മുതൽ ഉച്ചക്ക് 12.15 വരെ നടത്താൻ നിശ്ചയിച്ച ആരോഗ്യ/ ഐഎംഎസ് വകുപ്പുകളിലെ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് പരീക്ഷ ജനുവരി 28ന് ഉച്ചക്ക് 2.30 മുതൽ 4.15 ലേക്കും മാറ്റി നടത്താൻ നിശ്ചയിച്ചതായി ജില്ലാ പി എസ് സി ഓഫീസർ അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങൾക്ക് മാറ്റമില്ല. ഉദ്യോഗാർത്ഥികൾ പഴയ ഹാൾ ടിക്കറ്റുമായി അതേ സെന്ററുകളിൽ ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |