പനാജി: ബ്രസീലിയൻ സ്ട്രൈക്കർ ഡീഗോ മൗറീഷ്യോ ഈ സീസണിൽ ഇനിയുളള മത്സരങ്ങളിൽ ഐ.എസ്.എൽ ക്ളബ് മുംബയ് സിറ്റിക്കുവേണ്ടി കളിക്കും. കഴിഞ്ഞ സീസണിൽ ഒഡിഷ എഫ്.സിയുടെ താരമായിരുന്ന ഡീഗോയെ ഖത്തറിലെ രണ്ടാം ഡിവിഷൻ ക്ലബ്ബ് അൽ ഷഹാനിയയിൽ നിന്നാണ് മുംബയ് സിറ്റി സ്വന്തമാക്കിയത്. 30 കാരനായ മൗറീഷ്യോ കഴിഞ്ഞ സീസണിൽ 20 മത്സരങ്ങളിൽ നിന്ന് 12 ഗോളുകൾ നേടിയിരുന്നു.
നിലവിലെ ഐ.എസ്.എൽ ചാമ്പ്യന്മാരായ മുംബയ് പുതിയ സീസണിൽ നന്നായി തുടങ്ങിയെങ്കിലും പിന്നീട് മോശം ഫോമിലേക്ക് വീണു. നിലവിൽ 11 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുള്ള മുംബയ് പട്ടികയിൽ നാലാം സ്ഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |