ന്യൂഡൽഹി: പത്താം ക്ളാസിലെയും പന്ത്രണ്ടാം ക്ളാസിലെയും ആദ്യ ടേം പരീക്ഷയ്ക്ക് വിവാദ ചോദ്യങ്ങൾ തയ്യാറാക്കിയ വിദഗ്ദ്ധരെ സി.ബി.എസ്.ഇ ഒഴിവാക്കി.
ഡിസംബർ 11ന് നടന്ന 10-ാം ക്ളാസ് ഇംഗ്ളീഷ് പരീക്ഷയിൽ ഖണ്ഡിക അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളിൽ സ്ത്രീകൾക്ക് സ്വാതന്ത്ര്യം നൽകിയത് കുടുംബത്തിൽ അച്ചടക്കമില്ലാതാക്കിയെന്ന പരാമർശമാണ് വിവാദമായത്. ചോദ്യങ്ങൾ പിൻവലിച്ച സി.ബി.എസ്.ഇ അതിന് മുഴുവൻ മാർക്കും നൽകാൻ തീരുമാനിച്ചിരുന്നു.
12-ാം ക്ളാസിലെ സോഷ്യോളജി പേപ്പറിൽ 2002ൽ ഗുജറാത്തിൽ മുസ്ളീംവിരുദ്ധ ആക്രമണമുണ്ടായ സമയത്ത് ഭരിച്ച പാർട്ടി ഏതെന്നായിരുന്നു ചോദ്യം. അതും വിവാദമായി. ചോദ്യം തയ്യാറാക്കിയത് സ്ഥിരം പാനലിലുള്ള വിദഗ്ദ്ധരായിരുന്നു.സി.ബി.എസ്.ഇ നിയോഗിച്ച കമ്മിറ്റിയുടെ ശുപാർശയിലാണ് ഇവരെ ഒഴിവാക്കിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |