അഞ്ചൽ: പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച റേഷൻ കട വ്യാപാരിയെ അറസ്റ്റ് ചെയ്തു. തടിക്കാട്ടിലെ റേഷൻ ഡിപ്പോ ഉടമയായ തടിക്കാട് ഷിബു മൻസിലിൽ സുബൈർ റാവുത്തറാണ് (75) അറസ്റ്റിലായത്. പെൺകുട്ടിയുടെ രക്ഷിതാക്കൾ സ്ഥലത്തില്ലാതിരുന്ന സമയത്ത് അയൽവാസിയായ സുബൈർ റാവുത്തർ വീട്ടിനുള്ളിൽ കടന്ന് പെൺകുട്ടിയെ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. നിലവിളിച്ചോടിയ പെൺകുട്ടി വിവരം അയൽവാസികളെയും ബന്ധുക്കളേയും അറിയിച്ചു. വിവരമറിഞ്ഞ് എത്തിയ രക്ഷിതാക്കൾ ശിശുക്ഷേമ സമിതിയെയും പൊലീസിനെയും വിവരം അറിയിച്ചു. അധികൃതരെത്തി പെൺകുട്ടിയുടെയും രക്ഷിതാക്കളുടെയും മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്തു.
സംഭവം പുറത്തറിഞ്ഞതോടെ സുബൈർ റാവുത്തർ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. അഞ്ചൽ പൊലീസ് ആശുപത്രിയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. പുനലൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |