SignIn
Kerala Kaumudi Online
Thursday, 19 September 2024 1.57 AM IST

രാജ്യത്തെ ഏറ്റവും ജനപ്രീതിയുള്ള മുഖ്യമന്ത്രി ആര് ?​ പട്ടിക പുറത്തുവിട്ട് പുതിയ സർവേ

Increase Font Size Decrease Font Size Print Page
kk

ന്യൂഡൽഹി: ഇന്ത്യയിലെ ജനപ്രീതിയുള്ള മുഖ്യമന്ത്രിമാരുടെ പട്ടിക പുറത്തുവിട്ട് ഇന്ത്യാ ടുഡേ മൂഡ് ഓഫ് ദി നാഷൻ സർവേ. ഒഡിഷ മുഖ്യമന്ത്രി നവീൻ പ‌ട്‌നായികാണ് പട്ടികയിൽ ഒന്നാംസ്ഥാനത്ത് എത്തിയത്. 71 ശതമാനം പേര്‍ പട്നായിക്കിന്റെ ഭരണമാതൃകയെ പിന്തുണച്ചു. ഇന്ത്യാ ടുഡേ ഗ്രൂപ്പ് വര്‍ഷത്തില്‍ രണ്ടുതവണ സംഘടിപ്പിക്കുന്നതാണ് മൂഡ് ഓഫ് ദി നേഷന്‍ വോട്ടെടുപ്പ്,

പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് രണ്ടാം സ്ഥാനത്ത്. 4982 പേരില്‍ 69.9 ശതമാനം പേരും മമതാ ബാനര്‍ജിയെ അനുകൂലിച്ചു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് 67.5 ശതമാനം വോട്ട് നേടി മൂന്നാംസ്ഥാനത്തും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ 61.8 ശതമാനം വോട്ട് നേടി നാലാംസ്ഥാനത്തും എത്തി. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ 61.1 ശതമാനം വോട്ട് നേടി അഞ്ചാംസ്ഥാനത്തെത്തി. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ 57.9 ശതമാനം,​ അസം മുഖ്യമന്ത്രി ഹേമന്ദ് ബിശ്വശര്‍മ 56.6 ശതമാനം,​ ഛത്തീസ്‌ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ 51.4 ശതമാനം എന്നിങ്ങനെയാണ് പട്ടികയിലെ മറ്റുള്ളവരുടെ സ്ഥാനം.

ഇന്ത്യാ ടുഡേ ഗ്രൂപ്പ്-കാര്‍വി ഇന്‍സൈറ്റ്സ് മൂഡ് ഓഫ് ദി നേഷന്‍ ജനുവരി 2021 ല്‍ സംഘടിപ്പിച്ച വോട്ടെടുപ്പിലും ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച മുഖ്യമന്ത്രിയായി നവീന്‍ പട്നായിക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, BEST CHIEF MINISTER, MOOD OF THE NATION SURVEY, NAVEEN PATNAIK, CM PINARAI, PINARAYI VIJAYAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.