ജെന്റിൽമാൻ 2ന് സംഗീത സംവിധാനം എം.എം. കീരവാണി. സംവിധായകൻ ഷങ്കറിന്റെ ആദ്യ ചിത്രമായിരുന്നു ജെന്റിമാൻ. 27 വർഷം മുൻപ് പുറത്തെത്തിയ ജെൻറിൽമാന്‍ രണ്ടാം ഭാഗം ഒരുക്കുമെന്ന് നിർമാതാവ് കെ.ടി കുഞ്ഞുമോൻ അടുത്തിടെ അറിയിച്ചിരുന്നു. ജെന്റിൽമാൻ 2ന്റെ സംഗീത സംവിധായകൻ ആരായിരിക്കുമെന്നും ശരിയായ ഉത്തരം പ്രവചിക്കുന്ന ആദ്യത്തെ മൂന്നൂപേർക്ക് സ്വർണ നാണയം സമ്മാനം നൽകുമെന്നും കെ.ടി. കുഞ്ഞുമോൻ അറിയിച്ചിരുന്നു. ആരും പ്രവചിക്കാത്ത പേരായിരുന്നു കീരവാണിയുടേത്. മഗധീര, ബാഹുബലി തുടങ്ങിയചിത്രങ്ങൾക്ക് സംഗീതം നൽകിയ എം.എം. കീരവാണിയാണ് തന്റെ ചിത്രത്തിന് സംഗീതമൊരുക്കുക എന്ന് കുഞ്ഞുമോൻ ഇന്നലെ അറിയിച്ചു. ജെന്റിൽമാൻ 2നെക്കുറിച്ചുള്ള പുതിയ പ്രഖ്യാപനങ്ങളെല്ലാം ഇതുപോലെ ആവേശം പകരുന്നതായിരിക്കുമത്രേ. നായകൻ, നായിക, സംവിധായകൻ, മറ്റു സാങ്കേതിക വിദഗ്ദ്ധർ എന്നിവരെ കുറിച്ചുള്ള പ്രഖ്യാപനങ്ങളും ആരാധാകരും സിനിമാ ലോകവും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
ആദ്യഭാഗത്തേക്കാൾ ബ്രഹ്മാണ്ഡമായിരിക്കും രണ്ടാംഭാഗം എന്നും കെ.ടി. കുഞ്ഞുമോൻ അറിയിച്ചിട്ടുണ്ട്.തമിഴിനൊപ്പം തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രമെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |