SignIn
Kerala Kaumudi Online
Thursday, 19 September 2024 2.05 PM IST

മാംസ വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷ്യഉത്‌പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധം,​ പുതിയ നിർദ്ദേശവുമായി സൗദി അറേബ്യ

Increase Font Size Decrease Font Size Print Page
kk

റിയാദ് : മാംസ വിഭവങ്ങൾ ഉൾപ്പെടെയുള്ള ഭക്ഷ്യ ഉത്‌പന്നങ്ങൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി സൗദി അറേബ്യ,​ സൗദി അറേബ്യയിലേക്ക് ഇറക്കുമതി ചെയ്യുന്നതടക്കമുള്ള ഭക്ഷ്യ ഉത്പന്നങ്ങൾക്കാണ് ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയത്.

ഹലാൽ വ്യക്തമാക്കുന്ന ലോഗോയോ അടയാളങ്ങളോ സർട്ടിഫിക്കേഷനായി പരിഗണിക്കില്ല. പകരം അംഗീകൃത ഹലാൽ ഏജൻസികളുടെ സർട്ടിഫിക്കറ്റുള്ള ഉത്‌പന്നങ്ങൾക്ക് മാത്രമായിരിക്കും രാജ്യത്ത് അനുമതി നൽകുക. മാംസ വിഭവങ്ങളും അവയുടെ ഉത്‌പന്നങ്ങളുമടക്കമുള്ള മുഴുവൻ ഭക്ഷ്യ ഉത്‌പന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാണെന്ന് സൗദി ഫുഡ് ആൻഡ് ഡ്രഗ് അതോറിട്ടി അറിയിച്ചു.

പ്രാദേശികമോ ഇറക്കുമതി ചെയ്യുന്നതോ ആയ എല്ലാ ഭക്ഷ്യ ഉത്‌പന്നങ്ങൾക്കും ഇത് ബാധകമായിരിക്കും. ഹലാൽ സർട്ടിഫിക്കറ്റ് ആവശ്യമായ ഭക്ഷ്യ ഉത്‌പന്നങ്ങളുടെ പട്ടിക ഇതിനായി അതോറിട്ടി പുറത്തിറക്കിയിട്ടുണ്ട്. ജെലാറ്റിൻ, കൊളാജൻ, വിവിധ തരം ചീസുകൾ നിർമിക്കുന്ന അനിമൽ റെനെറ്റ്, അനിമൽ ഓയിൽ, കൊഴുപ്പ്, തുടങ്ങിയ ഭക്ഷ്യ ഉത്‌പന്നങ്ങൾക്കും ഹലാൽ സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ജൂലായ് ഒന്ന് മുതൽ നിയമം കർശനമായി പ്രാബല്യത്തിൽ കൊണ്ടുവരുമെന്നും അതോറിട്ടി വ്യക്തമാക്കി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, GULF, GULF NEWS, SAUDI ARABIA, GULF, HALAL CERTIFICATE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.