SignIn
Kerala Kaumudi Online
Friday, 20 September 2024 3.39 PM IST

ആകെ 11 ലക്ഷം രൂപ സമ്മാനത്തുക, വരുന്നു കേരള ഒളിമ്പിക് മാരത്തോൺ

Increase Font Size Decrease Font Size Print Page
marathon

തിരുവനന്തപുരം : പ്രഥമ കേരള ഒളിമ്പിക്സിനോടനുബന്ധിച്ച് മെയ് ഒന്നിന് തിരുവനന്തപുരത്ത് കേരള ഒളിമ്പിക് മാരത്തോൺ സംഘടിപ്പിക്കുന്നു. കേരള ഒളിമ്പിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 21.1 കിലോമീറ്റർ ദൈർഘ്യമുള്ള ഹാഫ് മാരത്തോണും 10 കിലോമീറ്റർ ദൈർഘ്യമുള്ള ദീർഘ ദൂര ഓട്ടമത്സരവുമാണ് പുരുഷ വനിത വിഭാഗങ്ങളിലായി സംഘടിപ്പിക്കുന്നത്. 11 ലക്ഷം രൂപയാണ് വിവിധ വിഭാഗങ്ങളിലെ ജേതാക്കൾക്കായി നൽകുന്നത്. രാജ്യത്തെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണ് പ്രഥമ കേരള മാരത്തോണിന്റെ സവിശേഷതയെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽ കുമാർ അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരത്തിലധികം പേർ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. കേരള ഒളിമ്പിക്സിന്റെ ഭാഗമായി തലസ്ഥാനത്തെത്തുന്ന ഒളിമ്പിക് മെഡൽ ജേതാക്കൾ , മറ്റു മുതിർന്ന കായികതാരങ്ങൾ , സിനിമാതാരങ്ങൾ തുടങ്ങിയ പ്രമുഖരും മാരത്തോണിന്റെ ഭാഗമാകും. അന്താരാഷ്ട്ര മാരത്തോണുകളിൽ ഉപയോഗിക്കുന്ന ചിപ്പ് ഘടിപ്പിച്ച വിബാണ് കേരള ഒളിമ്പിക് മാരത്തോണിനും ഉപയോഗിക്കുക.

സമ്മാനം ഇങ്ങനെ

പുരുഷ വനിതാ വിഭാഗങ്ങളിലായി ഹാഫ് മാരത്തോണിൽ ഒന്നാംസ്ഥാനത്ത് എത്തുന്നവർക്ക് 50,000 രൂപയാണ് ലഭിക്കുക.

രണ്ടാം സ്ഥാനത്തിന് 30,000 രൂപയും , മൂന്നാം സ്ഥാനത്തിന് 20,000 രൂപയും സമ്മാനമായി നൽകും .

നാലാം സ്ഥാനത്തിന് 15,000 രൂപയും അഞ്ചാം സ്ഥാനത്തിന് 10000 രൂപയും ആറാം സ്ഥാനത്തിന് 5000 രൂപയുമാണ് സമ്മാനത്തുക.

10 കിലോമീറ്റർ ദീർഘദൂര ഓട്ട മത്സരത്തിൽ ഒന്നാം സമ്മാനം 20,000 രൂപയാണ്.

രണ്ടാം സമ്മാനമായി 15,000 രൂപയും മൂന്നാം സമ്മാനമായി 10000 രൂപയും നാലാം സമ്മാനമായി 5000 രൂപയും അഞ്ചാം സമ്മാനമായി 3000 രൂപയും നൽകും .

18 മുതൽ 45 വയസ്സ് വരെ പ്രായമുള്ളവർക്ക് മത്സരിക്കാവുന്ന ഓപ്പൺ കാറ്റഗറി , 45 മുതൽ 55 വയസുവരെ പ്രായമുള്ളവർക്ക് മത്സരിക്കാവുന്ന സീനിയർ വിഭാഗം, 56 വയസ്സിനു മുകളിലുള്ളവർ പങ്കെടുക്കുന്ന വെറ്ററൻ വിഭാഗം എന്നിങ്ങനെ മൂന്നായി തിരിച്ചാണ് സമ്മാനം നൽകുക.

രജിസ്ട്രേഷൻ ഏഴുമുതൽ

ഈ മാസം ഏഴ് മുതൽ കേരള ഒളിംപിക് അസോസിയേഷൻ വെബ്സൈറ്റിൽ മാരത്തോണിനായി രജിസ്റ്റർ ചെയ്യാം. ഏപ്രിൽ 15ന് രജിസ്ട്രേഷൻ അവസാനിക്കും . 18 വയസ്സ് പൂർത്തിയായവർക്ക് മാത്രമാണ് മാരത്തോണിൽ പങ്കെടുക്കാൻ അവസരം ഉണ്ടാവുക. എസ് പി സ്പോർട്സ് ഹെൽത്ത് കെയറാണ് പ്രഥമ കേരള ഒളിമ്പിക് മാരത്തോൺ സ്പോൺസർ ചെയ്തിരിക്കുന്നത്.

കേരള ഒളിമ്പിക്സ് ഉദ്ഘാടനം ഏപ്രിൽ 30ന്

പ്രഥമ കേരള ഒളിമ്പിക് ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ 30 വൈകുന്നേരം 5 .30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ചടങ്ങിൽ കേന്ദ്ര- സംസ്ഥാന മന്ത്രിമാർ , കേരള ഒളിമ്പിക്സിന്റെ ഗുഡ്‌വിൽ അംബാസഡർ കൂടിയായ പത്മശ്രീ മോഹൻലാൽ , ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അദ്ധ്യഷൻ ഡോ: നരന്ദ്രേ ധ്രുവ ബന്ദ്ര, കായിക രംഗത്തെ വിവിധ വിശിഷ്ട വ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് ടോക്കിയോ ഒളിമ്പിക്സിലെ മെഡൽ ജേതാക്കളെ ആദരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, SPORTS, MARATHON
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.