കോട്ടയം: ജില്ലയിൽ 248 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ആറ് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 766 പേർ രോഗമുക്തരായി. 2684 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 88 പുരുഷൻമാരും 118 സ്ത്രീകളും 42 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 62 പേർക്കു കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 2280 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 444147 പേർ കൊവിഡ് ബാധിതരായി. 440616 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 5842 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |