പൊന്നാനി: എം.എ ഹസീബിന്റെ പ്രഥമ കവിതാസമാഹാരമായ കിനാവഴകും നട്ടുച്ചകളും എന്ന പുസ്തകത്തിന്റെ പ്രകാശനം ഞായറാഴ്ച നടക്കും. പൊന്നാനി എം.ഐ ഹൈസ്കൂളിൽ വെച്ചാണ് പ്രകാശനം. പുസ്തകത്തിന്റെ പ്രകാശനം ഞായറാഴ്ച്ച പൊന്നാനി എം.ഐ. ഹൈസ്കൂളിൽ കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് നിർവഹിക്കും. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറത്ത് പുസ്തകം ഏറ്റുവാങ്ങും. ഇ.ടി. മുഹമ്മദ് ബഷീർ എം.പി പരിപാടി ഉദ്ഘാടനം ചെയ്യും. പി. നന്ദകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. പ്രഭാഷകൻ അജിത് കൊളാടി പുസ്തക പരിചയം നിർവഹിക്കും. അൽഹിന്ദ് ബിസിനസ് ഗ്രൂപ്പ് എം.ഡി പി.വി. വത്സരാജ് മുഖ്യാതിഥിയായിരിക്കും. ഉച്ചക്ക് രണ്ട് മുതൽ ഗാനകവിതാലാപങ്ങനളോടെ തുടങ്ങുന്ന പരിപാടിയിൽ നിരവധി പ്രമുഖർ സംബന്ധിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വീട്ടമ്മയായ ലതാമോഹനൻ ചാലിശ്ശേരിയുടെ പാഴ് വസ്തുക്കൾ കൊണ്ട് നിർമ്മിച്ച കരകൗശല നിർമ്മിതികളുടെ പ്രദർശനവും നടക്കും. എം.ഐ ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയായ മിഹ്സയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. വാർത്താ സമ്മേളനത്തിൽ വി.പി. ഹുസൈൻകോയ തങ്ങൾ, ടി.കെ. ഇസ്മായിൽ, എം.എ. ഹസീബ്, കെ. നിസാർ, കെ.എം. അബ്ദുറഹ്മാൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |