തിരുവല്ല: തോട്ടഭാഗത്ത് വീടിന്റെ മതിലിനോട് ചേർത്തുവച്ചിരുന്ന ഷീറ്റിനടിയിൽ ഒളിച്ച മൂർഖൻ പാമ്പിനെ പാമ്പുപിടുത്ത വിദഗ്ദ്ധൻ ചക്കുളം പ്രജീഷെത്തി പിടികൂടി. തോട്ടഭാഗം മേളാകയിൽ കുര്യൻ മാമ്മന്റെ വീടിന്റെ മതിലിന് സമീപത്ത് നിന്നുമാണ് മൂർഖനെ പിടികൂടിയത്. വാർഡ് മെമ്പർ വിനോദ് തോട്ടഭാഗം അറിയിച്ചതനുസരിച്ച് പ്രജീഷെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. റാന്നിയിൽ നിന്നെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പാമ്പിനെ കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |