പത്തനംതിട്ട : ജില്ലയിൽ വിദ്യാഭ്യാസവകുപ്പിൽ യു.പി സ്കൂൾ ടീച്ചർ (മലയാളം മീഡിയം) തസ്തികയുടെ 2021 ആഗസ്റ്റ് 28 ൽ പ്രസിദ്ധീകരിച്ച ചുരുക്കപട്ടികയിൽ ഉൾപ്പെട്ടവരിൽ ഇന്റർവ്യൂവിന്റെ ആദ്യഘട്ടത്തിൽ ഉൾപ്പെടുന്ന 60 ഉദ്യോഗാർത്ഥികൾക്കായി 24 നും 25 നും ജില്ലാ പി.എസ്.സി ഓഫീസിൽ അഭിമുഖം നടത്തും. ഉദ്യോഗാർത്ഥികൾ വൺടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റിനോടൊപ്പം ജനനതീയതി, ജാതി, യോഗ്യതകൾ, എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, വ്യക്തിവിവരക്കുറിപ്പ് എന്നിവ സഹിതം അഭിമുഖത്തിന് ഹാജരാകണം. കൊവിഡ് സാക്ഷ്യപത്രം പ്രൊഫൈലിൽ അപ് ലോഡ് ചെയ്യേണ്ടതും ഇതിന്റെ പകർപ്പ് കൈവശം സൂക്ഷിക്കേണ്ടതുമാണ്. ഫോൺ : 0468 2222665.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |