SignIn
Kerala Kaumudi Online
Thursday, 19 September 2024 3.16 AM IST

നടൻ വില്യം ഹർട്ട് അന്തരിച്ചു

Increase Font Size Decrease Font Size Print Page
william-hurt

ലോസാഞ്ചലസ് : ഓസ്കാർ ജേതാവായ അമേരിക്കൻ നടൻ വില്യം ഹർട്ട് ( 71 ) അന്തരിച്ചു. 1980കളിൽ ഏറെ ശ്രദ്ധനേടിയ ചിത്രങ്ങൾ മുതൽ സമീപകാല മാർവൽ സിനിമകളിൽ വരെ വില്യം ഹർട്ട് അഭിനയിച്ചിട്ടുണ്ട്. ' കിസ് ഒഫ് ദ സ്പൈഡർ വുമൻ " എന്ന ചിത്രത്തിലെ അഭിനയത്തിന് 1986ലാണ് ഹർട്ടിന് മികച്ച നടനുള്ള ഓസ്കാർ ലഭിച്ചത്. ' ചിൽഡ്രൻ ഒഫ് എ ലെസർ ഗോഡ് ", ' ബ്രോഡ്കാസ്റ്റ് ന്യൂസ് ", ' എ ഹിസ്റ്ററി ഒഫ് വയലൻസ് " എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനും ഓസ്കാർ നോമിനേഷനുകൾ ലഭിച്ചു. അഞ്ച് മാർവൽ ചിത്രങ്ങളിൽ ജനറൽ താഡിയസ് ' തണ്ടർബോൾട്ട് " റോസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടി. 72ാം പിറന്നാളിന് ഒരാഴ്ച ബാക്കി നിൽക്കെയാണ് ഹർട്ടിന്റെ അന്ത്യം. അദ്ദേഹത്തിന് ഏറെ നാളായി ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നു. 2018 തനിക്ക് ക്യാൻസർ സ്ഥിരീകരിച്ചെന്ന് അദ്ദേഹം അറിയിച്ചിരുന്നു. 1980ൽ ' അൾട്ടേഡ് സ്റ്റേറ്റ്സ് " എന്ന ചിത്രത്തിലൂടെയാണ് ഹർട്ടിന്റെ കരിയർ ആരംഭിച്ചത്. മികച്ച പുതുമുഖത്തിനുള്ള ഗോൾഡൻ ഗ്ലോബ് നോമിനേഷൻ ഇതിന് ലഭിച്ചിരുന്നു. ഐ വിറ്റ്നസ്, ബോഡി ഹീറ്റ്, ലോസ്റ്റ് ഇൻ സ്പേസ്, എ.ഐ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ദ ഗുഡ് ഷെപ്പേഡ്, ഇൻറ്റു ദ വൈൽഡ്, ദ ഇൻക്രെഡിബിൾ ഹൾക്ക്, റോബിൻ ഹുഡ്, ക്യാപ്ടൻ അമേരിക്ക സിവിൽ വാർ, അവഞ്ചേഴ്സ് : ഇൻഫിനിറ്റി വാർ, അവഞ്ചേഴ്സ് : എൻഡ്ഗെയിം, ബ്ലാക്ക് വിഡോ, ദ കിംഗ്സ് ഡോട്ടർ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. നിരവധി ടെലിവിഷൻ സീരീസുകളിലും അഭിനയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.