കോഴിക്കോട്: മാതൃഭൂമി ദിനപത്രത്തിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾ ഇന്ന് രാവിലെ 11ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഓൺലൈനായി ഉദ്ഘാടനം ചെയ്യും. കാലിക്കറ്റ് ട്രേഡ് സെന്ററിൽ (സരോവരം) ആണ് ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ മുഖ്യപ്രഭാഷണം നടത്തും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം.പി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരും ഓൺലൈനായി പങ്കെടുക്കും.
മന്ത്രി പി.എ. മുഹമ്മദ് റിയാസ്, കോർപ്പറേഷൻ മേയർ ഡോ. ബീന ഫിലിപ്പ്, എം.പിമാരായ എം.കെ. രാഘവൻ, എളമരം കരീം, മലയാള മനോരമ മാനേജിംഗ് എഡിറ്റർ ജേക്കബ് മാത്യു, വാൾട്ട് ഡിസ്നി കമ്പനി (ഇന്ത്യ) പ്രസിഡന്റ് കെ. മാധവൻ എന്നിവർ വേദിയിലെത്തും. ശതാബ്ദി ഫലകത്തിന്റെ അനാവരണം സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ നിർവഹിക്കും. ചെയർമാൻ പി.വി. ചന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. മാനേജിംഗ് ഡയറക്ടർ എം.വി. ശ്രേയാംസ്കുമാർ ആമുഖപ്രഭാഷണം നടത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |