കോഴിക്കോട്: എൽ.ജെ.ഡി യ്ക്ക് രാജ്യസഭാ സിറ്റിംഗ് സീറ്റ് നിഷേധിച്ചതിനെതിരെ പ്രതിഷേധം ശക്തിപ്പെടുത്താൻ പാർട്ടി ജില്ലാ കമ്മിറ്റി തീരുമാനിച്ചു.
വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി വോട്ടുകൾ ഭിന്നിപ്പിക്കാൻ മാത്രമെ ഇപ്പോഴത്തെ നടപടി വഴിയൊരുക്കുകയുള്ളൂവെന്ന് യോഗം മുന്നറിയിപ്പ് നൽകി. പാർട്ടിയ്ക്ക് അവകാശപ്പെട്ട മന്ത്രിസ്ഥാനം നൽകാൻ ഇനിയെങ്കിലും എൽ.ഡി.എഫ് തയ്യാറാകണമെന്ന ആവശ്യവും യോഗം ഉന്നയിച്ചു.
അരങ്ങിൽ ശ്രീധരൻ ജന്മദിനാഘോഷം 23 ന് വൈകിട്ട് 3 മണിക്ക് കോഴിക്കോട് ടൗൺഹാളിൽ നടക്കും. 11ന് കിസാൻ ജനത ജില്ലാ കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് പ്രൊഫ.മാധവൻ പിള്ള ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സലീം മടവൂർ, എം.പി.ശിവാനന്ദൻ, പി.കിഷൻചന്ദ്, പി.എം.തോമസ്. ജീജാദാസ്, ഭാസ്കരൻ കൊഴുക്കല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |