കൊൽക്കത്ത : പ്രശസ്ത ബംഗാളി നടൻ അഭിഷേക് ചാറ്റർജി (58) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. 1986ൽ പത് ബോല എന്ന ബംഗാളി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച അഭിഷേക് ചാറ്റർജി, ചുരുങ്ങിയ കാലത്തിനുള്ളിൽ ബംഗാളി സിനിമയിലെ
മുൻനിര നായകന്മാരിലൊരാളായി. തുമി കോട്ടോ സുന്ദർ,ഹരനേർ നാറ്റ് ജമൈ, തൂഫാൻ, മര്യാദ, അമർ പ്രേം, പാപ്പി, , ജീവൻ പ്രദീപ്, പുരോഷോത്തം അബിർവാബ്, സുരേർ ആകാശേ, അർജുൻ അമർ നാം, സാബുജ് സാത്തി എന്നിവയാണ് പ്രധാന ചിത്രങ്ങൾ. നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. അഭിഷേക് ചാറ്റർജിയുടെ വിയോഗത്തിൽ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അനുശോചനം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |