വാഷിംഗ്ടൺ : അമേരിക്കയിലെ ആദ്യ വനിതാ സ്റ്റേറ്റ് സെക്രട്ടറി മഡലിൻ ഓൾബ്രൈറ്റ് ( 84 ) അന്തരിച്ചു. ക്യാൻസർ ബാധിതയായിരുന്നു. ബിൽ ക്ലിന്റന്റെ ഭരണകാലത്ത് യു.എന്നിലെ യു.എസ് പ്രതിനിധിയായി പ്രവർത്തിച്ചിട്ടുണ്ട്. 1997 മുതൽ 2001 വരെയാണ് സ്റ്റേറ്റ് സെക്രട്ടറി പദവി വഹിച്ചത്. ചെക്കോസ്ലോവാക്യയിൽ ജനിച്ച മഡലിൻ തന്റെ കുടുംബത്തോടൊപ്പം രണ്ടാം ലോകമഹായുദ്ധ കാലത്ത് യു.എസിലേക്ക് കുടിയേറുകയായിരുന്നു. ശീതയുദ്ധത്തിന് ശേഷം പാശ്ചാത്യ വിദേശനയ രൂപീകരണത്തിൽ നിർണായക പങ്കുവഹിച്ചു മഡലിൻ. നാറ്റോയുടെ വിപുലീകരണത്തിനും പ്രവർത്തിച്ചു. ജിമ്മി കാർട്ടർ ഭരണകൂടത്തിൽ നാഷണൽ സെക്യൂരിറ്റി കൗൺസിൽ അംഗമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |