കൊച്ചി: പിഴയില്ലാതെ പെർമനന്റ് അക്കൗണ്ട് നമ്പറും (പാൻ) ആധാർ നമ്പറും തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയപരിധി കേന്ദ്രസർക്കാർ ഒരുവർഷത്തേക്ക് നീട്ടി. ഇന്ന് അവസാനിക്കേണ്ടിയിരുന്ന കാലാവധി 2023 മാർച്ച് 31വരെയാണ് നീട്ടിയത്. നാളേയ്ക്കകം പാനും ആധാറും ബന്ധിപ്പിച്ചില്ലെങ്കിൽ 500 രൂപ മുതൽ ആയിരം രൂപവരെ പിഴ ഈടാക്കുമെന്നാണ് സെൻട്രൽ ബോർഡ് ഒഫ് ഡയറക്ട് ടാക്സസ് (സി.ബി.ഡി.ടി) വ്യക്തമാക്കിയിരുന്നത്.
നാളെ മുതൽ ജൂൺ 30നകം 500 രൂപ പിഴയോടെയും ജൂൺ 30ന് ശേഷം ആയിരം രൂപ പിഴയോടെയും ബന്ധിപ്പിക്കാമെന്നായിരുന്നു സർക്കുലർ. തീയതി ഒരുവർഷത്തേക്ക് നീട്ടിയതോടെ ഒട്ടേറെപ്പേർക്ക് പിഴകൂടെ പാനും ആധാറും ബന്ധിപ്പിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |