കേപ്ടൗൺ: ജൂനിയർ വനിതാ ഹോക്കി ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിൽ കടന്നു. ഇന്നലെ നടന്ന ക്വാർട്ടറിൽ ദക്ഷിണ കൊറിയയെ മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്ക് കീഴടക്കിയാണ് ഇന്ത്യ സെമി ഉറപ്പിച്ചത് 2013ൽ വെങ്കലം നേടിയതാണ് ഇന്ത്യയുടെ ഇതുവരെയുള്ള മികച്ച പ്രകടനം.
ഇന്നലെ കൊറിയക്കെതിരെ മുംതാസ് , ലാൽറിൻഡികി, സംഗീത എന്നിവരാണ് ഇന്ത്യയ്ക്കായി ലക്ഷ്യം കണ്ടത്. മികച്ച വേഗത്തിൽ ആക്രമിച്ചു കയറിയ ഇന്ത്യയ്ക്ക് മുന്നിൽ കൊറിയൻ പ്രതിരോധ നിര പലപ്പോഴും ആശയക്കുഴപ്പത്തിലായി. ഇങ്ങനെ കൊറിയൻ പ്രതിരോധ നിര ആശയക്കുഴപ്പത്തിൽ വഴങ്ങിയ പെനാൽറ്റി കോർണറിൽ നിന്നാണ് മുംതാസ് ഇന്ത്യയുടെ ആദ്യ ഗോൾ നേടിയത്.
നാളെ നടക്കുന്ന സെമിയിൽ നെതർലൻഡ്സിനെ ഇന്ത്യ നേരിടും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |