ചീരാൽ : വെണ്ടോൽ പണിയ കോളനിയിലെ സീത(40) യുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് കുട്ടപ്പനെ (43) നൂൽപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ചയാണ് സീതയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടത്.
അസ്വാഭാവിക മരണത്തിന് കേസെടുക്കുകയും അന്ന് തന്നെ കുട്ടപ്പനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ സീതയുടെ നെഞ്ചിനേറ്റ പ്രഹരമാണ് മരണകാരണമെന്ന് വ്യക്തമായി. കുട്ടപ്പനെ കൂടുതൽ ചോദ്യം ചെയ്തതോടെ ഇരുവരും ഒരുമിച്ചിരുന്ന് മദ്യപിച്ച് കലഹമുണ്ടാക്കിയതായി വ്യക്തമായി. തുടർന്നായിരുന്നു അറസ്റ്റ്
സ്ഥിരം മദ്യപാനിയായ കുട്ടപ്പൻ ഭാര്യയുമൊരുമിച്ചിരുന്നു മദ്യപിക്കുകയും കലഹമുണ്ടാക്കുന്നതും പതിവായിരുന്നുവെന്ന് അയൽവാസികൾ പറഞ്ഞു. രണ്ട് മക്കളാണ് ഇവർക്കുള്ളത്. 13 വയസുള്ള പെൺകുട്ടിയാണ് മൂത്തത്. രണ്ട് വർഷം മുമ്പ് വീട്ടിലെ ബഹളവും മറ്റും കാരണം കുട്ടിയെ ചൈൽഡ് ലൈൻ ഏറ്റെടുത്തിരുന്നു. ഇവരുടെ അഞ്ച് വയസുള്ള മകൻ ബന്ധുവീട്ടിലാണ്. ഈ കുട്ടിയുടെ സംരക്ഷണവും ചൈൽഡ് ലൈൻ ഏറ്റെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |