ന്യൂഡൽഹി: വെള്ളിയാഴ്ച യു.പി മുഖ്യമന്ത്രിയുടെ അക്കൗണ്ട്, ശനിയാഴ്ച് ഇന്ത്യൻ കാലാവസ്ഥ വകുപ്പിന്റെ അക്കൗണ്ട്, ഇന്നലെ യു.ജി.സിയുടെ അക്കൗണ്ട്. തുടർച്ചയായി ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് അജ്ഞാത ഹാക്കർമാർ. ഹാക്ക് ചെയ്യപ്പെട്ട എല്ലാ അക്കൗണ്ടുകളുടെയും പ്രൊഫൈൽ ഫോട്ടോകൾക്ക് പകരം കാർട്ടൂൺ കഥാപാത്രത്തിന്റെ ചിത്രമാണ് ഉപയോഗിച്ചതെന്ന സമാനതയുമുണ്ട്. ഇന്നലെ യു.ജി.സിയുടെ ട്വിറ്റർ അക്കൗണ്ടിൽ ലോകമെമ്പാടുമുള്ള നിരവധി പേരെ ടാഗ് ചെയ്ത് ഒരു ബന്ധവുമില്ലാത്ത ട്വീറ്റുകൾ പോസ്റ്റ് ചെയ്തപ്പോഴാണ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയുന്നത്. യു.ജി.സിയുടെ ട്വിറ്റർ അക്കൗണ്ടിന് 2,96,000 ഫോളോവേഴ്സ് ഉണ്ട്. അക്കൗണ്ട് യു ജി.സിയുടെ ഔദ്യോഗിക വെബ്സൈറ്റുമായി ലിങ്ക് ചെയ്തിട്ടുമുണ്ട്.
വെള്ളിയാഴ്ച രാത്രിയാണ് യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്ത് പ്രൊഫൈൽ ചിത്രം കാർട്ടൂൺ കഥാപാത്രത്തിന്റെതാക്കി മാറ്റിയത്. പിന്നീട് മണിക്കൂറുകൾക്കകം തന്നെ അക്കൗണ്ട് പുനസ്ഥാപിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |