ആലപ്പുഴ: ദേശീയ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ ആദ്യ ദിനം 18 ദേശീയ റെക്കാഡുകൾ പിറന്നു. മാസ്റ്റർ വിഭാഗത്തിൽ കേരളവും സബ് ജൂനിയർ, സീനിയർ വിഭാഗങ്ങളിൽ തമിഴ്നാടും ജൂനിയർ വിഭാഗത്തിൽ മദ്ധ്യപ്രദേശും ആണ് മുന്നിൽ. വനിതകളുടെ സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലും കേരളം മുന്നിലാണ്. 53 കിലോ സബ് ജൂനിയർ വിഭാഗത്തിൽ തമിഴ്നാടിന്റെ എസ്.സ്വാമി പുതിയ റെക്കാഡ് സ്ഥാപിച്ചു. 53 കിലോ ജൂനിയർ വിഭാഗത്തിൽ ബഞ്ച് പ്രസിൽ ഡൽഹിയുടെ ആകാശ് പുതിയ റെക്കാഡ് സ്ഥാപിച്ചു. 59 കിലോ മാസ്റ്റർ വൺ വിഭാഗം സ്ക്വാട്ടിൽ 150 കിലോ ഉയർത്തി തമിഴ്നാടിന്റെ രാജ പുതിയ ദേശീയ റെക്കാഡ് സ്വന്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |