കൊച്ചി: ഇടുക്കി പീരുമേട്ടിലെ വനഭൂമിയിൽ നിർമ്മിക്കുന്ന എയർ സ്ട്രിപ്പിനെതിരെ പരിസ്ഥിതി പ്രവർത്തകൻ തൊടുപുഴ സ്വദേശി എം.എൻ. ജയചന്ദ്രൻ നൽകിയ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടി. ജസ്റ്റിസ് സതീഷ് നൈനാൻ, ജസ്റ്റിസ് സി.എസ്. സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി 22നു പരിഗണിക്കാൻ മാറ്റി. 4.8565 ഹെക്ടർ വനഭൂമിയിൽ പാരിസ്ഥിതികാഘാത പഠനം നടത്താതെയും വനം, പരിസ്ഥിതി അധികൃതരുടെ അനുമതിയില്ലാതെയുമാണ് എയർസ്ട്രിപ്പ് നിർമ്മിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |