കോഴിക്കോട്: കെ.എസ്.ആർ.ടി.സിയെ തകർക്കുന്ന ഇന്ധന വിലവർദ്ധന പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ട്രാൻസ്. ജീവനക്കാർ ജി.എസ്.ടി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷന്റെ (സി.ഐ.ടി.യു) നേതൃത്വത്തിലായിരുന്നു മാർച്ച്.
സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി.കെ.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. ജില്ലാപ്രസിഡന്റ് പി.റഷീദ് അദ്ധ്യക്ഷത വഹിച്ചു. പി.കെ.സന്തോഷ്, പി.എ.ജോജോ,സി.എ. പ്രമോദ്കുമാർ എന്നിവർ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി എ.സി. അനൂപ് സ്വാഗതവും ടി.സൂരജ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |