SignIn
Kerala Kaumudi Online
Saturday, 21 September 2024 12.05 AM IST

ഡി.വൈ.എഫ്.എെ സംസ്ഥാന സമ്മേളനം: ഒരുക്കങ്ങൾ സജീവം

Increase Font Size Decrease Font Size Print Page
dyfi222
സി.പി.എം ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു, കെ.യു.ജനീഷ് കുമാർ എം.എൽ.എ, പി.ബി.സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.എെ സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ വിലയിരുത്തുന്നു

പത്തനംതിട്ട: ഡി.വൈ.എഫ്.ഐ പതിനഞ്ചാം സംസ്ഥാന സമ്മേളനത്തിന്റെ ഒരുക്കങ്ങൾ സജീവം. ഏരിയകൾ കേന്ദ്രീകരിച്ചുള്ള സെമിനാറുകൾ നടന്നുവരുന്നു. ഒാരോ ദിവസത്തെയും പ്രവർത്തനങ്ങൾ സംഘാടക സമിതി ഒാഫീസിൽ വിലയിരുത്തുന്നു.

സമിതി ചെയർമാൻ കെ.പി ഉദയഭാനു, ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം കെ.യു ജനീഷ് കുമാർ എം.എൽ.എ, ജനറൽ കൺവീനർ പി.ബി സതീഷ് കുമാർ, ട്രഷറർ സംഗേഷ് ജി. നായർ എന്നിവരാണ് ദൈനംദിന പ്രവർത്തനങ്ങൾ വിലയിരുത്തി ആവശ്യമായ നിർദേശങ്ങൾ നൽകുന്നത്. സംസ്ഥാന സമ്മേളനത്തിന്റെ സംഘാടനത്തിന് 30 സബ് കമ്മിറ്റികളാണ് പ്രവർത്തിക്കുന്നത്. സെന്റ് പീറ്റേഴ്സ് ജംഗ്ഷനിലെ സംഘാടക സമിതി ഒാഫീസിൽ ടെലിഫോൺ, കമ്പ്യൂട്ടർ അടക്കമുള്ള സൗകര്യങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. വിവിധ കമ്മിറ്റികൾ യോഗം ചേരുന്നതും ഇവിടെയാണ്.

ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി ബി.നിസാം, പ്രസിഡന്റ് എം.സി അനീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. സംസ്ഥാന സമ്മേളനത്തിന് 635 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഡി.വൈ.എഫ്. ഐ കേന്ദ്ര നേതൃത്വവും സമ്മേളനത്തിനെത്തും. രണ്ടര ലക്ഷം പേരുടെ ബഹുജന റാലി പത്തനംതിട്ടയിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.