കൊച്ചി: തൃക്കാക്കര, കളമശേരി മുൻസിപ്പാലിറ്റികളിലായി സിറ്റി ഗ്യാസ് പദ്ധതിയുടെ 8864 കണക്ഷനുകൾ ലഭ്യമാക്കി. മഴയ്ക്ക് മുമ്പായി 10,000 കണക്ഷനുകൾ നൽകാനാണ് ലക്ഷ്യം. പാചകവാതക ഉപയോഗത്തിൽ 30 ശതമാനം ലാഭമുണ്ടാക്കാൻ പദ്ധതിയിലൂടെ സാധിക്കും. മരട് മുൻസിപ്പാലിറ്റിയിൽ ആറായിരവും കൊച്ചിൻ കോർപ്പറേഷനിൽ പതിനായിരവും കണക്ഷനുകൾ നൽകും. ആവശ്യമായ രേഖകൾക്കൊപ്പം അപേക്ഷ സമർപ്പിക്കുന്നവർക്ക് 7118 രൂപയ്ക്ക് കണക്ഷൻ നൽകും. ഇന്ത്യൻ ഓയിൽ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡിനാണ് നടത്തിപ്പ് ചുമതല. സ്കീമുകൾ അനുസരിച്ച് ഉപഭോക്താക്കൾക്ക് അപേക്ഷിക്കാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |