പെരിന്തൽമണ്ണ: താഴേക്കോട് പഞ്ചായത്തിൽ നടപ്പാക്കുന്ന ജലജീവൻ മിഷൻ സമ്പൂർണ കുടിവെള്ള പദ്ധതിക്ക് സ്ഥലം കൈമാറലും, ബഡ്സ് സ്കൂളിന് സ്ഥലം ഏറ്റുവാങ്ങലും, വിവിധ പദ്ധതികൾക്ക് സൗജന്യമായി ഭൂമി വിട്ടു നൽകിയവരെ ആദരിക്കലും സംഘടിപ്പിച്ചു. താഴേക്കോട് അങ്ങാടിയിൽ നടന്ന ചടങ്ങ് മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ.പി സോഫിയ അദ്ധ്യക്ഷയായി.
ബഡ്സ് സ്കൂൾ, അംഗൻവാടി പാലയേറ്റീവ് കെയർ സെന്റർ എന്നിവക്കായി 25 സെന്റ് സ്ഥലം സൗജന്യമായി നൽകിയ പൊന്നേത്ത് പൂക്കോട്ടിൽ ഖാദർ ഹാജി, മറ്റു പദ്ധതികൾക്ക് സ്ഥലം സൗജന്യമായി നൽകിയ വി.പി അബ്ദുൽ ജലീൽ, ചളപറമ്പിൽ കാസിം, പോത്തൻഞ്ചീരി രാമൻ കുട്ടി എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ഈ സ്ഥലങ്ങളുടെ ആധാരം സ്ഥല ഉടമകളിൽ നിന്നും മന്ത്രിയും പഞ്ചായത്ത് പ്രസിഡന്റ് കെ.പി സോഫിയയും സ്വീകരിച്ചു. വെള്ളപ്പാറയിൽ നിർമ്മിക്കുന്ന ജലജീവൻ മിഷന്റെ ജലസംഭരണിക്കുള്ള സ്ഥലത്തിന്റെ ആധാരം വാർട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എൻജിനിയർ എം. അൻസാറിനും, പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ സ്ഥലത്തിന്റെ ആധാരം ഭാരവാഹികളായ ഉണ്ണി, അയ്യപ്പൻ, രാജൻ എന്നിവർക്കും മന്ത്രി കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |