തിരുവനന്തപുരം:സംസ്ഥാനത്തെ 12 ജില്ലകളിലായി രണ്ട് കോർപ്പറേഷൻ, ഏഴ് മുനിസിപ്പാലിറ്റി, രണ്ട് ബ്ലോക്ക് പഞ്ചായത്ത്, 31 ഗ്രാമപഞ്ചായത്ത് വാർഡുകളിലേക്കുമായി 42 തദ്ദേശ സ്വയംഭരണ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിനുള്ള വിജ്ഞാപനം ഇന്ന് പുറപ്പെടുവിക്കും. 27വരെ പത്രിക നൽകാം.28ന് സൂക്ഷ്മപരിശോധന,പത്രികകൾ 30വരെ പിൻവലിക്കാം.വോട്ടെടുപ്പ് മേയ് 17ന് രാവിലെ 7 മുതൽ വൈകിട്ട് 6 വരെ.വോട്ടെണ്ണൽ മേയ് 18ന് രാവിലെ 10 മുതൽ.വോട്ടർപട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയവരുടെ സപ്ളിമെന്ററി വോട്ടർപട്ടിക 25ന് പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |