SignIn
Kerala Kaumudi Online
Thursday, 19 September 2024 2.22 AM IST

ഇത് താങ്കളുടെ രക്ഷയ്ക്കായി എന്റമ്മ തന്നത് മോദിക്ക് രുദ്രാക്ഷമാല സമ്മാനിച്ച് അനുപംഖേർ

Increase Font Size Decrease Font Size Print Page
manju-page-7

മുംബയ്:പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച് ബോളിവുഡ് നടൻ അനുപം ഖേർ. മോദിയുടെ രക്ഷയ്ക്കായി തന്റെ അമ്മ തന്നുവിട്ട രുദ്രാക്ഷമാല അദ്ദേഹം പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഇതിന്റെ ചിത്രങ്ങൾ താരം ട്വീറ്റ് ചെയ്തിട്ടുണ്ട്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ അനുപം ഖേർ സന്തോഷം പ്രകടിപ്പിച്ചു. 'രാപകലില്ലാതെ രാജ്യത്തിനായി താങ്കൾ ചെയ്യുന്ന കഠിനാധ്വാനം പ്രചോദനമേകുന്നതാണ്. താങ്കളുടെ രക്ഷയ്‌ക്കെന്നുപറഞ്ഞ് എന്റെ അമ്മ കൊടുത്തുവിട്ട രുദ്രാക്ഷമാല താങ്കൾ സ്വീകരിച്ചത് എന്നും ഞാനോർക്കും'. അനുപംഖേർ ട്വിറ്ററിൽ പറഞ്ഞു.

ഈ ട്വീറ്റിന് പ്രധാനമന്ത്രി മറുപടി നൽകിയിട്ടുമുണ്ട്. അമ്മയുടെയും രാജ്യത്തെ ജനങ്ങളുടെയും പ്രാർത്ഥനയാണ് തനിക്ക് രാജ്യത്തിനായി വിശ്രമമില്ലാതെ പ്രവർത്തിക്കുന്നതിന് പ്രേരണയാകുന്നതെന്നാണ് നരേന്ദ്ര മോദി പറഞ്ഞത്. നേരത്തേ അനുപം ഖേർ മുഖ്യവേഷത്തിലെത്തിയ ദ കാശ്മീർ ഫയൽസ് എന്ന ചിത്രത്തെ പ്രധാനമന്ത്രി വാനോളം പുകഴ്ത്തിയിരുന്നു. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രം ബോളിവുഡിൽ അപ്രതീക്ഷിത നേട്ടമാണുണ്ടാക്കിയത്. 250 കോടിയിലേറെയാണ് ചിത്രം ബോക്സ് ഓഫീസിൽ നിന്ന് നേടിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, MODI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.