മാഡ്രിഡ്: കോപ്പ ഡെൽ റേ കപ്പിൽ റയൽ ബെറ്റിസ് ചാമ്പ്യൻമാരായി. ഫൈനലിൽ ഷൂട്ടൗട്ടിൽ വലൻസിയയെ 5-4ന് കീഴടക്കിയാണ് ബെറ്റിസ് കിരീടത്തിൽ മുത്തമിട്ടത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരുടീമും 1-1ന് സമനില പാലിച്ചതിനെത്തുടർന്നാണ് മത്സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ വലൻസിയയുടെ യൂനുസ് മൂസ പെനാൽറ്റി പാഴാക്കി. 2005ന് ശേഷം ആദ്യമായാണ് ബെറ്റിസ് കോപ്പ ഡെൽ റേ ചാമ്പ്യൻമാരാകുന്നത്. അന്ന് ടീമിലുണ്ടായിരുന്ന ജോവാക്വിം ഇത്തവണയും കിരീട നേട്ടത്തിൽ പങ്കാളിയായി. 86-ാം മിനിട്ടിൽ കളത്തിലെത്തിയ 40കാരനായ ജോവാക്വിം ഷൂട്ടൗട്ടിൽ ബെറ്റിസിനായി ഗോൾ നേടുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |