SignIn
Kerala Kaumudi Online
Thursday, 19 September 2024 5.35 AM IST

അനാഥ മക്കൾക്ക് പെരുന്നാൾ വസ്ത്രമൊരുക്കി മുസ്ലിം ലീഗ്

Increase Font Size Decrease Font Size Print Page
help
തലമുണ്ട വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയുടെ സ്‌നേഹ തണൽ പദ്ധതിയുടെ വിതരണ ഉദ്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നിർവഹിക്കുന്നു.

എടപ്പാൾ: കരുതലിന്റെ സ്‌നേഹത്തണലിൽ അനാഥ മക്കൾക്ക് പെരുന്നാൾ വസ്ത്രമൊരുക്കി മുസ്ലിം ലീഗ്. തലമുണ്ട വാർഡ് മുസ്ലിം ലീഗ് കമ്മിറ്റിയാണ് സ്‌നേഹ തണൽ എന്ന പദ്ധതിയിലൂടെ കാരുണ്യത്തിന്റെ സമ്മാന മൊരുക്കിയത്. മദ്രസ അദ്ധ്യാപകർക്ക് റംസാൻ കിറ്റും നിർദ്ധന കുടുംബങ്ങൾക്കുള്ള സഹായങ്ങളും പദ്ധതിയിൽ ഉൾപ്പെടും. ഇരുന്നൂറോളം കുടുംബങ്ങൾക്ക് പദ്ധതിയിൽ വിവിധ സഹായങ്ങൾ നൽകും പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ വിതരണ ഉദ്ഘാടനം നിർവഹിച്ചു. അനാഥ മക്കളുടെ സംരക്ഷണത്തിന്റെ മഹത്വം മനസ്സിലാക്കിയുള്ള ഇത്തരം പ്രവർത്തനം മാതൃകയാണെന്ന് തങ്ങൾ പറഞ്ഞു. വി.കെ.എ മജീദ് അദ്ധ്യക്ഷനായി. മലപ്പുറം ജില്ലാ പഞ്ചായത്തംഗം വി.കെ.എം ഷാഫി, റഫീഖ് പിലാക്കൽ, തസ്തക്കീർ, കെ.വി ബാവ, അഷറഫ് തലമുണ്ട, ഹസ്സൻ. പി , അബ്ദുട്ടി എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, MALAPPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.