പയ്യോളി: ബി.ജെ.പി ജില്ലാ നേതൃ പഠന ശിബിരം ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജിൽ തുടക്കമായി. ബി.ജെ.പി മുൻ സംസ്ഥാന പ്രസിഡന്റ് സി.കെ.പത്മനാഭൻ ഉദ്ഘാടനം ചെയ്തു. ഇടതുപക്ഷ സർക്കാർ ജനങ്ങളെ തെരുവ് യുദ്ധങ്ങൾക്ക് പ്രേരിപ്പിക്കുകയാണെണെന്ന് അദ്ദേഹം പറഞ്ഞു. കെ.റെയിലിന്റെ പേരിൽ സ്വകാര്യ ഭൂമികളിൽ മഞ്ഞക്കുറ്റികൾ സ്ഥാപിച്ച് ജനങ്ങളെ വെല്ലുവിളിക്കുകയാണ്. സംസ്ഥാനത്ത് പ്രതിപക്ഷം തകർന്ന് തരിപ്പണമായിരിക്കുമ്പോൾ ജനങ്ങൾക്ക് ബി.ജെ.പിയിൽ പ്രതീക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡന്റ് വി.കെ.സജീവൻ അദ്ധ്യക്ഷത വഹിച്ചു. ദേശീയ കൗൺസിൽ അംഗം കെ.പി.ശ്രീശൻ, സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്, സംസ്ഥാന വൈസ് പ്രസിഡന്റ് വി.വി.രാജൻ, സംസ്ഥാന സെക്രട്ടറി അഡ്വ.പ്രകാശ് ബാബു, ഒ.ബി.സി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ.പി.രാധാകൃഷ്ണൻ, ജില്ലാ പ്രഭാരി അഡ്വ.കെ.ശ്രീകാന്ത്, സഹ.പ്രഭാരി കെ.നാരായണൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ എം.മോഹനൻ, ഇ.പ്രശാന്ത് കുമാർ, പയ്യോളി മണ്ഡലം പ്രസിഡന്റ് എ.കെ.ബൈജു എന്നിവർ പ്രസംഗിച്ചു. മൂന്നു ദിവസം നീണ്ടുനിൽക്കുന്ന ശിബിരത്തിൽ
200 പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |