ന്യൂഡൽഹി: ഭക്ഷ്യവില കുതിച്ചുയരുന്ന സാഹചര്യത്തിൽ കാർഷികോത്പന്നങ്ങളുടെ ആഭ്യന്തര വില, കയറ്റുമതി ലഭ്യത എന്നിവ നിരീക്ഷിക്കാൻ കേന്ദ്ര സർക്കാർ ഒരു വിവിധ മന്ത്രാലയങ്ങളടങ്ങിയ സമിതിക്ക് രൂപം നൽകി. കേന്ദ്ര ഭക്ഷ്യ സെക്രട്ടറി സുധാൻഷു പാണ്ഡെയുടെ നേതൃത്വത്തിലുള്ള സമിതി രാജ്യത്തെ ഭക്ഷ്യ എണ്ണയുടെ ലഭ്യത അവലോകനം ചെയ്യും. എണ്ണ സംസ്കരണ സംഘടനകളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച്ച നടത്തും. ഇന്ത്യയിലെ ഭക്ഷ്യ എണ്ണകളുടെ നിലവിലെ സ്റ്റോക്ക് 2.1 ദശലക്ഷം ടൺ ആണ്. 1.5 ദശലക്ഷം ടൺ ഭക്ഷ്യ എണ്ണ ഈ മാസത്തിനുള്ളിൽ എത്തും. ഭക്ഷ്യ എണ്ണകളുടെ .വിലയിൽ കേന്ദ്ര സർക്കാർ സൂക്ഷ്മനിരീക്ഷണം നടത്തുകയാണ്. വില നിയന്ത്രിക്കാൻ ഉചിതമായ നടപടി കൈക്കൊള്ളും. ഭക്ഷ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു. ഭക്ഷ്യ എണ്ണ സംസ്കരണം നടത്തുന്ന കേന്ദ്രങ്ങൾ, വ്യാപാര സ്ഥലങ്ങൾ എന്നി കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന നടത്തി പൂഴ്ത്തിവെയ്പ്പ് തടയാൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |