ശ്രീനഗർ : ഒന്നരക്കോടിയുടെ മയക്കുമരുന്നുമായി രണ്ട് ഭീകരരെ സൈന്യം പിടികൂടി. ജമ്മുകാശ്മീരിലെ ബാരാമുള്ളയിലാണ് 1.5 കോടി രൂപ വിലമതിക്കുന്ന ഹെറോയിനുമായി രണ്ട് ഭീകരർ പിടിയിലായത്. സൈന്യവും ജമ്മു കാശ്മീർ പൊലീസും ചേർന്നുള്ള ഓപ്പറേഷനിലാണ് ഭീകരർ പിടിയിലായത്. ഇവരുടെ പക്കൽ നിന്നും ആയുധങ്ങളും പിടികൂടിയിട്ടുണ്ട്. പിടികൂടിയ ഭീകരർക്കെതിരെ യുഎപി ആക്ട്, എൻഡിപിഎസ് ആക്ട്, ആയുധ നിയമം എന്നീ നിയമങ്ങൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബാരാമുള്ള പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |