കൊല്ലം: പ്രിന്റിംഗ് അസംസ്കൃത വസ്തുക്കളുടെ വില വർദ്ധന പിടിച്ചുനിറുത്തുക, ജി.എസ്.ടി നിരക്ക് കുറയ്ക്കുക, അച്ചടി മേഖലയെ സംരക്ഷിക്കുക, അച്ചടിയെ സർക്കാർ പ്രോത്സാഹിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരളാ പ്രിന്റേഴ്സ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങളിൽ മേയ് 19ന് ധർണ നടത്തും.
ഇതിന് മുന്നോടിയായി ജില്ലയിലുടനീളം നടക്കുന്ന പ്രതിഷേധ ബൈക്ക് റാലി നാളെ രാവിലെ 10ന് പത്തനാപുരത്ത് നിന്ന് അസോ. സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ് വർഗീസ് ഫ്ളാഗ് ഒഫ് ചെയ്ത് സംസ്ഥാന സെക്രട്ടറി ജി.എസ്. ഇന്ദുലാലിന്റെ നേതൃത്വത്തിൽ പുനലൂർ, കൊട്ടാരക്കര, ശാസ്താംകോട്ട, കരുനാഗപ്പള്ളി, ചവറ, അഞ്ചാലുംമൂട്, അയത്തിൽ, കണ്ണനല്ലൂർ, കൊട്ടിയം, ചാത്തന്നൂർ വഴി വൈകിട്ട് 6ന് ചിന്നക്കട ജംഗ്ഷനിൽ സമാപിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |