തിരുവനന്തപുരം: ലോക ചെസ് ഒളിമ്പ്യാഡിനുള്ള ഇന്ത്യൻ ടീമിൽ മലയാളി താരങ്ങളായ തിരുവനന്തപുരം സ്വദേശി എസ്.എൽ നാരായണനും തൃശൂർ സ്വദേശി നിഹാൽ സരിനും ഇടം നേടി. ജൂലായ് 28 മുതൽ ആഗസ്റ്റ് 10വരെ തമിഴ്നാട്ടിലെ മഹാബലിപുരത്താണ് ലോക ചെസ് ഒളിമ്പ്യാഡ് നടക്കുക.
20 പേരെ 2 വീതം പുരുഷ,വനിതാ ടീമുകളാക്കി തിരിച്ചാണ് ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. ഒരു ടീമിൽ 5പേരുണ്ടാകും. നിലവിലെ ആവറേജ് റേറ്റിംഗിന്റെ അടിസ്ഥാനത്തിലാണ് ടീമുകളെ തിരിച്ചത്. നാരായണൻ പുരുഷൻമാരുടെ ഫസ്റ്റ് ടീമിലും നിഹാൽ സെക്കൻഡ് ടീമിലുമാണ് ഉൾപ്പെട്ടിരിക്കുന്നത്. ഇതിഹാസ താരം വിശ്വനാഥൻ ആനന്ദ് ഇത്തവണ ഇന്ത്യൻ ടീമിന്റെ മെന്ററുടെ റോളിലായിരിക്കും എത്തുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |