കൊച്ചി: എറണാകുളം റെയിൽവേ ചൈൽഡ് ലൈനിന്റെയും കൾച്ചറൽ അക്കാഡമി ഫോർ പീസിന്റെയും ആഭിമുഖ്യത്തിൽ പ്രതീക്ഷ 2022 സമ്മർ ക്യാമ്പിന് തുടക്കമായി. ഉദയഭവൻ എസ്.ഡി കോൺവെന്റിൽ കേരള ഷിപ്പിംഗ് ഇൻലൻഡ് നാവിഗേഷൻ കോർപ്പറേഷൻ എം.ഡി പ്രശാന്ത് നായർ ഉദ്ഘാടനം ചെയ്തു. ഉദയ കോളനി, പി ആൻഡ് ടി കോളനി, പുഷ്പ നഗർ കോളനി, കരിന്തല കോളനി എന്നീ സ്ഥലങ്ങളിലെ കുട്ടിക്കായാണ് ക്യാമ്പ്. സൗത്ത് റെയിൽവേ ഏരിയാ മാനേജർ നിതിൻ നോർബർട്ട് അദ്ധ്യക്ഷനായി. ഫാ. ജോസ് കൊളുത്തുവെള്ളിൽ, അഡ്വ. സി. സൗമിത, കടവന്ത്ര എസ്.ഐ പി.എൽ വിഷ്ണു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |