SignIn
Kerala Kaumudi Online
Thursday, 19 September 2024 3.03 PM IST

അഭിനയിക്കാൻ വിളിച്ചാൽ പോകും, അല്ലാതെ 'അമ്മ'യുമായി യാതൊരു ബന്ധവുമില്ല; പ്രതികരണവുമായി കെ ബി ഗണേശ് കുമാർ

Increase Font Size Decrease Font Size Print Page

kb-ganesh-kumar-vijay-bab

തിരുവനന്തപുരം: വിജയ് ബാബു വിഷയത്തിൽ പ്രതികരണവുമായി പത്തനാപുരം എംഎൽഎ കെ ബി ഗണേശ് കുമാർ. വിജയ് ബാബുവിനെതിരെ നടപടി വേണോ എന്ന ചോദ്യത്തിന് 'എന്നെ വിട്ടേരെ കുഞ്ഞേ അതൊന്നും ഞാൻ പറയില്ല, എനിക്ക് 'അമ്മ'യുമായി യാതൊരുവിധ ബന്ധവുമില്ല. അഭിനയിക്കാൻ വിളിച്ചാൽ പോകുമെന്നല്ലാതെ വേറെ ഒന്നിനും ഇല്ല, 'അമ്മ'യൊക്കെ വിട്ടു, ആരുമായും ഒരു ബന്ധവുമില്ല' എന്നാണ് ഗണേശ് കുമാർ മറുപടി നൽകിയത്.

നടിയെ ആക്രമിച്ച കേസിൽ എഡിജിപി എസ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയ സംഭവത്തിൽ അതെല്ലാം സർക്കാരിന്റെ അധികാരത്തിൽപ്പെട്ട കാര്യങ്ങളാണെന്ന് ഗണേശ് കുമാർ പറഞ്ഞു. 'ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേരളത്തിലെ ഒരേയൊരു കേസല്ല ഇത്, അന്വേഷണ ഉദ്യോഗസ്ഥനെ അല്ല ഡിജിപിയെയാണ് മാറ്റിയത് അത് കേസന്വേഷണത്തെ എങ്ങനെയാണ് ബാധിക്കുന്നത്. ഡിജിപിയെ മാറ്റിയാൽ അത് കേസിനെ ബാധിക്കുമെന്നത് വെറുതെ ചിലർ പറഞ്ഞു പരത്തുന്നതാണ്. അദ്ദേഹത്തെ പോലെതന്നെ സമർത്ഥനായ പുതിയ ഡിജിപിയെയാണ് സർക്കാർ നിയമിച്ചിരിക്കുന്നത്' ഗണേശ് കുമാർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: KB GANESH KUMAR, MLA, ACTRESS ATTACK CASE, VIJAY BABU CASE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.