SignIn
Kerala Kaumudi Online
Thursday, 19 September 2024 1.12 PM IST

രണ്ട് കുപ്പി തീർത്തിട്ടും വിചാരിച്ചപോലെ കിക്കില്ല; സംസ്ഥാനത്തെ മദ്യത്തിൽ മായമെന്ന് ആഭ്യന്തരമന്ത്രിയ്‌ക്ക് പരാതി

Increase Font Size Decrease Font Size Print Page
liquor

ഉജ്ജയിൻ: രണ്ട് കുപ്പി മദ്യം മുഴുവൻ കുടിച്ചിട്ടും വിചാരിച്ചതുപോലെ കിക്ക് കിട്ടാതെ മന്ത്രിയ്‌ക്ക് പരാതി നൽകി ഒരു മദ്യപൻ. മദ്ധ്യ പ്രദേശിലെ ഉജ്ജയിൻ ജില്ലയിലെ ലോകേന്ദ്ര സാഥിയയാണ് സംസ്ഥാന ആഭ്യന്തരമന്ത്രിയ്‌ക്ക് മദ്യത്തെ കുറിച്ച് പരാതി നൽകിയത്. സ്ഥിരം മദ്യപാനിയായ ലോകേന്ദ്ര ഏപ്രിൽ 12ന് നാല് ക്വാട്ടർ ഇന്ത്യൻ നിർമ്മിത മദ്യം വാങ്ങി. രണ്ട് കുപ്പി കഴിച്ചിട്ടും ലഹരി തോന്നിയില്ല. ഇതോടെ ഇയാൾ മദ്യം വാങ്ങിയ ഷോപ്പിന്റെ ജീവനക്കാരോട് ആദ്യം പരാതി പറഞ്ഞു. എന്നാൽ ഇവർ‌ ലോകേന്ദ്രയുടെ പരാതി മുഖവിലയ്‌ക്കെടുത്തില്ല. ഇതോടെയാണ് മന്ത്രിയെത്തന്നെ വിവരമറിയിക്കാൻ ലോകേന്ദ്ര സാഥിയ തീരുമാനിച്ചത്.

ആഭ്യന്തരമന്ത്രി നരോത്തം മിശ്രയ്‌ക്ക് മാത്രമല്ല എക്‌സൈസ് വകുപ്പിനും താൻ വാങ്ങിയ മദ്യം വ്യാജമാണെന്ന് ലോകേന്ദ്ര സാഥിയ പരാതി അയച്ചു. തന്റെ പരാതിയ്‌ക്ക് തെളിവിനായി എക്‌സൈസ് വകുപ്പിലേക്ക് അവശേഷിച്ച രണ്ട് കുപ്പിയും ലോകേന്ദ്ര സമർപ്പിച്ചു. എന്നാൽ ലോകേന്ദ്രയുടെ പരാതി തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും അത്തരത്തിൽ പരാതി ലഭിക്കുന്ന പക്ഷം ശക്തമായ നടപടിയുണ്ടാകുമെന്നും എക്‌സൈസ് അധികൃതർ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, NO KICK, INDIAN LIQUOR, LIQUOR ADDICT, MADHYA PRADESH
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.