കൊടുങ്ങൂർ. അടിയന്തരാവസ്ഥക്കെതിരെ നടത്തിയ സമരം രണ്ടാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണമെന്ന് അസോസിയേഷൻ ഒഫ് ദി എമർജൻസി വിക്ടിംസ് ജില്ലാ വാർഷിക സമ്മേളനം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഇന്ദിരാ ഗാന്ധിയുടെ ഭരണ കാലത്ത് നടപ്പാക്കിയ അടിയന്തരാവസ്ഥക്കാലത്ത് മനുഷ്യാവകാശ പ്രവർത്തകർ ജയിൽവാസവും കൊടിയ പീഡനങ്ങളുമാണ് അനുഭവിച്ചത്. സംസ്ഥാന സെക്രട്ടറി ആർ.മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് യു.എസ്.കനകരാജ് അദ്ധ്യക്ഷനായി. പ്രസിഡന്റായി പി.പി.ശശി, സെക്രട്ടറിയായി എ.ബി.പുരുഷോത്തമൻ, ഖജാൻജിയായി വിജയപണിക്കർ കമ്മിറ്റിയംഗങ്ങളായി തിരുവഞ്ചൂർ വിജയകുമാർ, തുളസിദാസ്, വിശ്വനാഥകുറുപ്പ്, പി.എസ്.ശിവദാസൻനായർ, ബാബു പാറത്തോട്, ഗോപാലകൃഷ്ണൻ ചെട്ടിയാർ, പി.എൻ.ശിവരാമൻനായർ, മോഹനൻ മമ്പുഴ എന്നിവരെ തിരഞ്ഞെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |