കണ്ണൂർ: പുറത്താക്കാൻ മാത്രമുള്ള പ്രാധാന്യം കെ വി തോമസിനില്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. കെ വി തോമസ് ഇപ്പോൾ പാർട്ടിയിലില്ലെന്നും അദ്ദേഹം പറഞ്ഞു.
'സസ്പെന്റ് ചെയ്ത ശേഷമാണ് എഐസിസിക്ക് റിപ്പോർട്ട് നൽകിയത്. കെ വി തോമസ് ഇപ്പോൾ കോൺഗ്രസ് പാർട്ടിയിലില്ല. ഇല്ല ഇല്ല എന്ന് ഞങ്ങൾ പറയുമ്പോൾ അദ്ദേഹം ഉണ്ട് ഉണ്ട് എന്ന് പറയുന്നു. കോൺഗ്രസിൽ നിന്നുകൊണ്ട് സിപിഎമ്മിനുവേണ്ടി പ്രവർത്തിക്കാൻ എങ്ങനെ സാധിക്കും. കെപിസിസി നിർദേശിച്ചതനുസരിച്ച് എഐസിസി നടപടി തുടങ്ങി.'- സുധാകരൻ പറഞ്ഞു.
തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി ജോ ജോസഫിന് വേണ്ടി സ്വന്തം തിരഞ്ഞെടുപ്പിന് ഇറങ്ങിയതുപോലെ പ്രചാരണത്തിന് ഇറങ്ങുമെന്ന് കെ വി തോമസ് പറഞ്ഞിരുന്നു. പുറത്താക്കാൻ കഴിയുമെങ്കിൽ പുറത്താക്കട്ടെ എന്ന് അദ്ദേഹം വെല്ലുവിളിക്കുകയും ചെയ്തു. ഇതിനോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ. നാളെ മുഖ്യമന്ത്രി നടത്തുന്ന ഇടത് മുന്നണി പ്രചാരണ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലും തുടർന്നുള്ള ദിവസങ്ങളിൽ പ്രചാരണ പരിപാടികളിലും പങ്കെടുക്കുമെന്നും തോമസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |