കോട്ടയം. കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിലെ അദ്ധ്യാപകർ നടത്തിവന്ന സമരം മന്ത്രി സജി ചെറിയാന്റെ സാന്നിദ്ധ്യത്തിൽ ലൈബ്രറി ഭാരവാഹികളും അദ്ധ്യാപക പ്രതിനിധികളുമായി നടത്തിയ ചർച്ചയിൽ ഒത്തുതീർന്നു. വിരമിച്ച അദ്ധ്യപകരെ ഒഴിവാക്കും. മറ്റുള്ളവർ ജൂൺ ഒന്നുമുതൽ ജോലിയിൽ പ്രവേശിക്കും. പുതുതായി ചേർത്ത വിഷയങ്ങൾക്കുള്ള അദ്ധ്യാപകരും തുടരും. ജവഹർ ബാലഭവൻ ഒന്നര വർഷത്തിനുള്ളിൽ അനുയോജ്യമായ സ്ഥലം കണ്ടെത്തി മാറ്റും. അതുവരെ കുട്ടികളുടെ ലൈബ്രറിയിൽ ഇപ്പോഴുള്ള ഭരണസംവിധാനത്തിൽ പ്രവർത്തിക്കും. പബ്ലിക് ലൈബ്രറി പ്രസിഡന്റ് എബ്രഹാം ഇട്ടിച്ചെറിയ, എക്സിക്യുട്ടീവ് സെക്രട്ടറി കെ.സി വിജയകുമാർ, അഡ്വ.കെ.അനിൽകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |