കൊച്ചി: പൊതുവിദ്യാഭ്യാസ വകുപ്പിനുകീഴിലെ സ്കോൾകേരള മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഹയർസെക്കൻഡറി ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾക്കുള്ള സ്വയംപഠന സഹായികളുടെ വില്പന ആരംഭിച്ചു. സ്കോൾ കേരള ജില്ലാ ഓഫീസിൽ ലഭ്യമാണ്. ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സോഷ്യാളജി എന്നീ വിഷയങ്ങളുടെ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത ഒന്നും രണ്ടും വർഷത്തെ സ്വയംപഠന സഹായികളാണ് വില്പനയിലുള്ളത്. ഹയർസെക്കൻഡറി കോഴ്സ് പഠിക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടും വിധം സമഗ്രവും ലളിതവുമായാണ് പഠനസഹായികൾ വിവർത്തനം ചെയ്തിരിക്കുന്നത്. 0484 2377537
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |