SignIn
Kerala Kaumudi Online
Saturday, 27 April 2024 5.54 AM IST

പി.എസ്‌ .സി വാർത്തകൾ

p

തിരുവനന്തപുരം: മൃഗസംരക്ഷണ വകുപ്പിൽ വെറ്റിനറി സർജൻ ഗ്രേഡ് 2 തസ്തികയുടെ പ്രമാണപരിശോധന 17, 26, 30, 31 തീയതികളിൽ രാവിലെ 10.30 നും ഉച്ചയ്‌ക്ക് 12 നും പി.എസ്.സി ആസ്ഥാന ഓഫീസിൽ. ഫോൺ: 0471 2546438

ഒ.എം.ആർ. പരീക്ഷ

തിരുവനന്തപുരം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ കാർഷിക വികസന കർഷകക്ഷേമ വകുപ്പിൽ ഫിറ്റർ തസ്തികകളിലേക്ക് 20 ന്പരീക്ഷ നടത്തും. കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ലിമിറ്റഡിൽ ടെക്‌നീഷ്യൻ ഗ്രേഡ് 2 (ബോയിലർ ഓപ്പറേറ്റർ) - പാർട്ട് 1, 2തസ്തികയിലേക്ക് 21 ന് പരീക്ഷ നടത്തും.


അഭിമുഖം

തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഫുൾടൈം ജൂനിയർ ലാംഗ്വേജ് ടീച്ചർ (അറബിക്) എൽ.പി.എസ്. - എൻ.സി.എ. - എൽ.സി./എ.ഐ. തസ്തികയിലേക്ക് 19 നും എൻ.സി.എ - ഈഴവ/തിയ്യ/ബില്ലവ ഒഴിവിലേക്ക് 19, 20 തീയതികളിലും യു.പി സ്‌കൂൾ ടീച്ചർ (മലയാളം മാദ്ധ്യമം) തസ്തികയിലേക്ക് 20, 25, 26, 27 തീയതികളിലും (ആദ്യഘട്ടം) പി.എസ്.സി ആസ്ഥാന ഓഫീസിൽ.


വിവരണാത്മക പരീക്ഷ

കോളേജ് വിദ്യാഭ്യാസ വകുപ്പിൽ (ട്രെയിനിംഗ് കോളേജുകൾ) അസിസ്റ്റന്റ് പ്രൊഫസർ (മാത്തമാറ്റിക്സ്) - തസ്തികമാറ്റം പരീക്ഷ 23 ന് രാവിലെ 10.30 മുതൽ നടത്തും.
കോളേജ് വിദ്യാഭ്യാസ വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസർ (പൊളിറ്റിക്കൽ സയൻസ്) തസ്തികയിലേക്ക് 24 ന് ഉച്ചയ്‌ക്ക് 2.30 മുതൽ വൈകുന്നേരം 5 മണിവരെ വിവരണാത്മക പരീക്ഷ.


പരീക്ഷ മേയ് 20 ന്

ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ലബോറട്ടറി അറ്റൻഡേഴ്സ് ടെസ്റ്റ് മേയ് 20 ന് നടത്തും. പഴയ അഡ്മിഷൻ ടിക്കറ്റുമായി അതേ സ്ഥലത്തും സമയത്തും എത്തണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PSC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.